മാധുരിയും സഞ്ജയ് ദത്തും 21 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന ചിത്രം എന്ന പ്രത്യേകതയും കലങ്കിനുണ്ട്.

Last Updated :20 January 2024, 7:58 am IST

News Now

ആലിയ ഭട്ട്, സഞ്ജയ് ദത്ത് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന കലുങ്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏറെ സങ്കീര്‍ണ്ണമാണ്. പ്രണയവും പ്രണയനഷ്ടവും മനുഷ്യ ബന്ധങ്ങളിലെ സംഘര്‍ഷവും സങ്കീര്‍ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം.

മാധുരിയും സഞ്ജയ് ദത്തും 21 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന ചിത്രം എന്ന പ്രത്യേകതയും കലങ്കിനുണ്ട്. നടി ശ്രീദേവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കലങ്കില്‍ മാധുരി അഭിനയിക്കാന്‍ കാരണണായത്. ചേതന്‍ ഭഗതിന്റെ നോവലിനെ ആസ്പദമാക്കി ടു സ്‌റ്റേറ്റ്‌സ് എന്ന ചിത്രം ഒരുക്കിയ അഭിഷേക് വര്‍മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

ധര്‍മ പ്രൊഡക്ഷന്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ, നാഡിയാവാല ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ കരണ്‍ ജോഹര്‍, സാജിദ് നാഡിയാവാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 80 കോടി രൂപ മുടക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രണയം, വിദ്വേഷം, യുദ്ധം: കലങ്കിന്റെ ട്രെയിലര്‍ കാണാം