പ്രണയിച്ച് സൗഭാഗ്യയും അര്‍ജുനും; സേവ് ദി ഡേറ്റ് ചിത്രങ്ങള്‍

ഫെബ്രുവരി 20 നാണ് ഇരുവരും വിവാഹിതരാകുന്നത്

Last Updated :20 January 2024, 8:18 am IST

ടിക് ടോക് വിഡിയോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അടുത്തിടെയാണ് വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത താരം പങ്കുവെച്ചത്. സുഹൃത്ത് അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം ചെയ്യുന്നത്. ഇപ്പോള്‍ തങ്ങളുടെ മനോഹരമായ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് താരം.

ഇരുവരും ഒന്നിച്ചുള്ള മനോഹരമായ പ്രണയചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 20 നാണ് ഇരുവരും വിവാഹിതരാകുന്നത്. നേവി ബ്ലൂ നിറത്തിലുള്ള ലെഹങ്കയാണ് സൗഭാഗ്യയുടെ വേഷം. മാച്ചിങ്ങായുള്ള ഷര്‍വാണിയാണ് അര്‍ജുന്‍ ധരിച്ചിരിക്കുന്നത്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റേയും മകളാണ് സൗഭാഗ്യ.

Story image
Story image
Story image

ഈ മാസം 14 ന് ആയിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. സൗഭാഗ്യ തന്നെയാണ് അര്‍ജുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി ആരാധകരെ അറിയിച്ചത്. പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുന്‍, സൗഭാഗ്യയോടൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പ്രണയിച്ച് സൗഭാഗ്യയും അര്‍ജുനും; സേവ് ദി ഡേറ്റ് ചിത്രങ്ങള്‍