
News Now
മുംബൈ; പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി(92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഉമ്രാഓ ജാന്‍, കഭി കഭി എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് അദ്ദേഹത്തെ ബോളിവുഡ് സിനിമ മേഖലയുടെ നെറുകയിലെത്തിച്ചത്. ഹിന്ദി സിനിമ ഗാന ആസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഖയ്യാം. ബസാറിലെ ദിഖായി ദിയേ യുന്‍, നൂരിയിലെ ആജാ രേ, കഭി കഭിയിലെ തേരെ ചെഹരേ സെ, തുടങ്ങിയ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്.
ഉമ്രാഓ ജാനിലെ ഗാനത്തിന് ദേശിയ പുരസ്‌കാരം ലഭിച്ചു. കൂടാതെ ഉമ്രാഓ ജാന്‍, കഭി കഭി എന്നീ ചിത്രങ്ങള്‍ക്ക് ഫിലിം ഫെയര്‍ അവാര്‍ഡും നേടി. 2011 ല്‍ കേന്ദ്ര സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



