പ്രിയ മാത്രമല്ല അഡാറില്‍ തകര്‍ത്ത് അനിയന്‍ പ്രസിദ്ധ് വാര്യരും

തന താനാ പെണ്ണേ എന്ന് തുടങ്ങുന്ന ​ഗാനം പുറത്തുവിട്ടപ്പോൾ അനിയൻ അഭിനയിക്കുന്ന കാര്യം പ്രിയ തന്നെയാണ് വെളിപ്പെടുത്തിയത്

Last Updated :20 January 2024, 7:55 am IST
Edited by :migrator

ഒരൊറ്റ സീനിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ലോകമെങ്ങും ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. പ്രിയയുടെ ആദ്യ ചിത്രം ഒരു അഡാർ ലവ് പ്രണയദിനമായ ഇന്നലെ തീയറ്ററുകളിലെത്തിയപ്പോൾ ആരാധകർക്ക് മറ്റൊരു സർപ്രൈസ് കൂടെ പ്രിയ കാത്തുവച്ചിട്ടുണ്ടായിരുന്നു. പ്രിയയ്ക്കൊപ്പം സ്വന്തം അനിയൻ പ്രസിദ്ധ് വാര്യരും ചിത്രത്തിൽ‌ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ റിലീസിനോടനുബന്ധിച്ച്  തന താനാ പെണ്ണേ എന്ന് തുടങ്ങുന്ന ​ഗാനം പുറത്തുവിട്ടപ്പോൾ അനിയൻ അഭിനയിക്കുന്ന കാര്യം പ്രിയ തന്നെയാണ് വെളിപ്പെടുത്തിയത്. ഇൻസ്റ്റ​ഗ്രാമിൽ പാട്ടിൽ അനിയൻ എത്തുന്ന രം​ഗത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് പ്രിയ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. അനിയനെ ഓർത്ത് അഭിമാനം തോന്നുന്നും എന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പ്രിയ മാത്രമല്ല അഡാറില്‍ തകര്‍ത്ത് അനിയന്‍ പ്രസിദ്ധ് വാര്യരും