ഫിറ്റ്‌നസ് ചലഞ്ച് രാജ്യത്ത് പുതിയ ട്രെന്‍ഡായി മാറുന്നതിന് ഇടയില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

Last Updated :20 January 2024, 12:13 am IST

News Now

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമിട്ടതിന് പിന്നാലെ കായിക, സിനിമാ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരെല്ലാം അതിന്റെ ഭാഗമായി മുന്നോട്ടു വരികയാണ്.  ഫിറ്റ്‌നസ് ചലഞ്ച് രാജ്യത്ത് പുതിയ ട്രെന്‍ഡായി മാറുന്നതിന് ഇടയില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി താരം വണ്ണം കുറച്ച് വലിയ രീതിയില്‍ മേക്ക്ഓവര്‍ നടത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താരത്തെ ട്രോളിയും പ്രശംസിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇനിയും താരം മെലിയുമോ എന്നായിരിക്കും ഒരുകൂട്ടം ആരാധകരുടെ ആശങ്ക.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കംകുറിച്ചത്. 20 പുഷ്അപ്പുകള്‍ ചെയ്തായിരുന്നു റാത്തോഡ് ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്. മോഹന്‍ലാല്‍ കേന്ദ്രമന്ത്രിയുടെ ചലഞ്ച് ഏറ്റെടുക്കുന്നതിനോടൊപ്പം ജൂനിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ്, സൂര്യ എന്നിവരെയാണ് തന്റെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ചിരിക്കുന്നത്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ലാലേട്ടനും