ഫേസ്ബുക്കില്‍ വയറലായി ഇരട്ടജീവിതം..; ട്രെയ്‌ലര്‍ കാണാം

ചേറ്റുവയ്ക്കടുത്ത് അഞ്ചങ്ങാടി എന്ന മത്സ്യ ബന്ധന ഗ്രാമത്തിലെ കുറെ സാധാരണ മനുഷ്യരുടെ കഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേഷകര്‍ കാത്തിരിക്കുന്നത്. 

Last Updated :19 January 2024, 11:59 pm IST

അമ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഇരട്ടജീവിതത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണിതിന് ലഭിക്കുന്നത്.  ചേറ്റുവയ്ക്കടുത്ത് അഞ്ചങ്ങാടി എന്ന മത്സ്യ ബന്ധന ഗ്രാമത്തിലെ കുറെ സാധാരണ മനുഷ്യരുടെ കഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേഷകര്‍ കാത്തിരിക്കുന്നത്. 

കഴിഞ്ഞ രണ്ടരവര്‍ഷമായി ജീവിതം തന്നെ ഈ സിനിമയായിരുന്നു എന്നാണ് ചിത്രത്തെപ്പറ്റി സംവിധായകന്‍ പറയുന്നത്. 2016 നവംബറിലെ നോട്ടുനിരോധനവും തുടര്‍സംഭവങ്ങളും സാധാരണ ജനങ്ങളെ എങ്ങനെ ബാധിച്ചുവോ അങ്ങനെത്തന്നെ ചിത്രത്തേയും ബാധിച്ചു. അങ്ങനെ ഏഴാം ദിവസം ഷൂട്ട് നിന്നുപോയ ചിത്രം പിന്നെ അടുത്ത ഏപ്രിലില്‍ ആണ് ഉയര്‍ത്തെഴുന്നേറ്റത്. 

ഒരു പാട് പേരുടെ വിയര്‍പ്പും സ്‌നേഹവും സാമൂഹ്യബോധവും ഇരട്ടജീവിതത്തിലുണ്ടെന്ന് സംവിധായകന്‍ സുരേഷ് നാരായണന്‍ പറയുന്നു. ഇപ്പോള്‍ ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ അവസാന മിനുക്ക് ജോലികളിലാണ്. ഉടന്‍തന്നെ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കാം.. ഇരട്ടജീവിതത്തിന്റെ ട്രെയ്‌ലര്‍ കാണാം ഏതായാലും...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഫേസ്ബുക്കില്‍ വയറലായി ഇരട്ടജീവിതം