ചുവന്ന ഗൗണ്‍ അണിഞ്ഞ് മെറ്റ് ഗാലയിലെത്തിയ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ഫാഷന്‍ സെന്‍സ് വിമര്‍ശിക്കപ്പെട്ടെങ്കില്‍ കാന്‍ ചലച്ചിത്രോത്സവത്തിനെത്തിയ താരത്തെ പ്രശംസകൊണ്ട് മൂടുകയാണ് ഫാഷന്‍ ലോകം

Last Updated :20 January 2024, 12:13 am IST

News Now

ചുവന്ന ഗൗണ്‍ അണിഞ്ഞ് മെറ്റ് ഗാലയിലെത്തിയ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ഫാഷന്‍ സെന്‍സ് വിമര്‍ശിക്കപ്പെട്ടെങ്കില്‍ കാന്‍ ചലച്ചിത്രോത്സവത്തിനെത്തിയ താരത്തെ പ്രശംസകൊണ്ട് മൂടുകയാണ് ഫാഷന്‍ ലോകം. കാനില്‍ രണ്ടാം വട്ടമെത്തുന്ന ദീപികയുടെ രണ്ടാം ലുക്ക് താരം അവതരിപ്പിച്ചുകഴിഞ്ഞു. 

Story image

പിങ്ക് നിറത്തില്‍ ധാരാളം ഫ്രില്ലുകള്‍ ഘടിപ്പിച്ച ഗൗണാണ് താരം ഇക്കുറി ദീപിക ആണിഞ്ഞത്. താരത്തിന്റെ ഈ ലുക്കിന് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ലോറിയലിനെ പ്രതിനിധീകരിച്ചാണ് ദീപിക കാന്‍ വേദിയില്‍ എത്തിയത്. ഡിസൈനര്‍ സുഹൈര്‍ മുറാദ് രൂപകല്‍പന ചെയ്ത വെള്ള ഗൗണാണ് ദീപിക കാനിലെ തന്റെ ആദ്യ ദിനത്തില്‍ അണിഞ്ഞത്. 

Story image
Story image
Story image

ദീപികയ്ക്ക് പിന്നാലെ ഐശ്വര്യ റായിയാണ് കാനില്‍ എത്തുക. 14,15 തിയതികളിലായി നടി സോനം കപൂറും കാന്‍ വേദിയില്‍ എത്തും. കങ്കണ റണാവത്തും ഇക്കുറി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെറ്റ് ഗാലയില്‍ പരാജയപ്പെട്ടു, പക്ഷെ കാനില്‍ തിളങ്ങി ദീപിക