രജനികാന്തിന്റെ തലയില്‍ ഒന്നുമില്ല: മാര്‍കണ്ഡേയ കട്ജു 

തൊഴിലില്ലായ്മ,പോഷകാഹാര കുറവ്, ആരോഗ്യപരിപാലനത്തിന്റെ കുറവ്,കര്‍ഷക ദുരിതങ്ങള്‍ ഒക്കെ പരിഹരിക്കാന്‍ എന്ത് മാര്‍ഗമാണുള്ളത്?

Edited by :migrator
Last Updated :19 ജനുവരി 2024, 11:55 pm IST

തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ തലയില്‍ ഒന്നുമില്ലെന്ന് ജസ്റ്റീസ് മാര്‍കണ്ഡേയ കട്ജു. രജനികാന്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന ചര്‍ച്ചകളെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടാണ് കഠ്ജു രജനികാന്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തമിഴരുടെ താരാരാധനയേയും താരങ്ങളുടെ രാഷ്ട്രീയത്തിലിറക്കത്തേയും വിമര്‍ശിക്കുന്ന കഠ്ജു രാജ്യത്തെ പട്ടിണിയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും രജനികാന്തിന് എന്തറിയാം എന്നും ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് കട്ജു രജനികാന്തിനെ വിമര്‍ശിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; 

എനിക്ക് ദക്ഷിണേന്ത്യക്കാരെക്കുറിച്ച് വലിയ അഭിപ്രായമാണ് ഉള്ളത്. പക്ഷേ എനിക്ക് അവരുടെ വിവേകശൂന്യമായ, സിനിമാതാരങ്ങളെ ദൈവങ്ങളാക്കുകയും ബിംബങ്ങളാക്കുകയും ചെയ്യുന്ന രീതി മനസ്സിലാകുന്നില്ല. 
അണ്ണാമലൈ യൂണിവേഴ്‌സിറ്റി കാലത്ത്  (1967-68ഞാന്‍  ചില തമിഴരുടെ കൂടെ ശിവജി ഗണേശന്റെ ചിത്രം കാണാന്‍ പോയത് ഓര്‍ക്കുന്നു. സിനിമയുടെ തുടക്കത്തില്‍ ശിവജി ഗണേശന്റെ പാദങ്ങള്‍ സ്‌ക്രീനില്‍ കാണിക്കുന്നു.(പാദങ്ങള്‍ മാത്രം) കാണികള്‍ വല്ലാതെ ഇളകി മറിയുകയാണ്. ഇപ്പോള്‍്  ഒരുപാട് ദക്ഷിണേന്ത്യക്കാര്‍ രജാനികാന്തിനോട് ഇതേപോലെ കിറുക്ക് കാണിക്കുന്നു. കൂടാതെ ചിലര്‍ക്ക് അദ്ദേഹത്തെ രാഷ്ട്രീയത്തിലറക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രിയാക്കുകയും വേണം. 

എന്നാല്‍ രജനികാന്തില്‍ എന്താണുള്ളത്? അദ്ദേഹത്തിന്റെ കയ്യില്‍ വലിയ പ്രശ്‌നങ്ങളായ പട്ടിണി, തൊഴിലില്ലായ്മ,പോഷകാഹാര കുറവ്, ആരോഗ്യപരിപാലനത്തിന്റെ കുറവ്,കര്‍ഷക ദുരിതങ്ങള്‍ ഒക്കെ പരിഹരിക്കാന്‍ എന്ത് മാര്‍ഗമാണുള്ളത്? എനിക്ക് തോന്നുന്നു അദ്ദേഹത്തിന്റെ കയ്യില്‍ ഒന്നുമില്ല. പിന്നെന്തിന് ജനങ്ങള്‍ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആവശ്യപ്പെടുന്നു. അമിതാഭ് ബച്ചനെപ്പോലെ രജനികാന്തിന്റെ തലയിലും ഒന്നുമില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

രജനികാന്തിന്റെ തലയില്‍ ഒന്നുമില്ല: മാര്‍കണ്ഡേയ കട്ജു - Samakalika Malayalam