പ്രമുഖ സീരിയല്‍ സങ്കട്‌മോചന്‍ ഹനുമാന്‍ ഉള്‍പ്പടെ നിരവധി സീരിയലുകളിലും ടെലിവിഷന്‍ റിയാലിറ്റി ഷോയിലും അഭിനയിച്ചിട്ടുണ്ട്

Last Updated :20 January 2024, 8:03 am IST

News Now

റായ്പുര്‍; ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയനായ ബാലനടന്‍ ശിവലേഖ് സിംഗ് (14) വാഹനാപകടത്തില്‍ മരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിലുല്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നിനുണ്ടായ അപകടത്തിലാണ് താരം മരിച്ചത്. നിരവധി ഹിന്ദി സീരിയലുകളില്‍ ശിവലേഖ് അഭിനയിച്ചിട്ടുണ്ട്. അപകടത്തില്‍ താരത്തിന്റെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 

ശിവലേഖും കുടുംബവും സഞ്ചരിച്ച വാഹനം ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ശിവലേഖ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. അമ്മ ലേഖ്‌നയ്ക്കും അച്ഛന്‍ ശിവേന്ദ്ര സിങ്ങിനും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. അമ്മയുടെ നില ഗുരുതരമാണ്. ബിലാസ്പുരില്‍ നിന്ന് ഇവര്‍ റായ്പുരിലേക്ക് വരികയായിരുന്നു. പ്രമുഖ സീരിയല്‍ സങ്കട്‌മോചന്‍ ഹനുമാന്‍ ഉള്‍പ്പടെ നിരവധി സീരിയലുകളിലും ടെലിവിഷന്‍ റിയാലിറ്റി ഷോയിലും അഭിനയിച്ചിട്ടുണ്ട്. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഹനാപകടത്തില്‍ ബാലതാരം മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍