
News Now
എല്ലാ വില്ലനിലും ഒരു നായകനുണ്ട്, നായകനില്‍ വില്ലനും. എന്നാല്‍ നായകനായ ഒരു വില്ലന്‍ എങ്ങനെ സമൂഹത്തില്‍ രൂപപ്പെടുന്നു എന്ന പ്രമേയവുമായി മോഹന്‍ലാലിന്റെ വില്ലന്‍ എന്ന ചലച്ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തി. ഇതിനിടെ സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തിരിക്കുകയാണ്. മാത്രമല്ല, മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് നിറയെ ഇപ്പോള്‍ വില്ലന്റെ പോസ്റ്ററുകളും വിശേഷങ്ങളുമല്ലാതെ മറ്റൊന്നും കാണാനില്ല.
വില്ലന്‍ ഒരു ഡാര്‍ക്ക് ഇമോഷണല്‍ ത്രില്ലര്‍ ആണെന്നാണ് മോഹന്‍ലാല്‍ വീഡിയോയിലൂടെ പറയുന്നത്. ചിത്രത്തിനെ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചതിന് എല്ലാവര്‍ക്കും നന്ദി പറയുന്നുമുണ്ട് ലാല്‍. 'ഇത് കുടുംബ പ്രേഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെടുമെന്ന് കരുതുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് വളരെയധികം സംതൃപ്തി നല്‍കിയ കഥാപാത്രമാണ് വില്ലനിലേത് എന്നും താരം പറഞ്ഞു. വില്ലന്‍ എല്ലാവരും കാണണം എന്ന് പറഞ്ഞുകൊണ്ടാണ് ലാല്‍ വീഡിയോ അവസാനിപ്പിക്കുന്നത്. കറുപ്പ് നിറത്തിലുള്ള കുര്‍ത്തയണിഞ്ഞാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. രണ്ട് മണിക്കൂര്‍ മുന്‍പ് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതിനോടകം 81000 വ്യൂവേഴ്‌സ് ആയി. 9000 ആളുകളാണ് വീഡിയോ ലൈക്കിയത്.
ഏതായാലും മോഹന്‍ലാലിന്റെ അഭിനയമികവും ബി ഉണ്ണിക്കൃഷ്ണന്റെ സംവിധാനപാടവവും നൂതന സാങ്കേതിക സംവിധാനങ്ങളും ഒത്തിണങ്ങിയ വില്ലന്‍ പ്രേഷകര്‍ ഏറ്റെടുക്കുമോയെന്ന് നോക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


