ശ്രീനിവാസന്‍ നായകനാകുന്ന അയാള്‍ ശശി ട്രെയിലര്‍ എത്തി

ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് ശ്രീനിവാസന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്

Edited by :migrator
Last Updated :19 ജനുവരി 2024, 11:55 pm IST

ശ്രീനിവാസന്‍ നായകനാക്കി സജിന്‍ ബാബു ഒരുക്കുന്ന ആക്ഷേപഹാസ്യ ചിത്രം അയാള്‍ ശശിയുടെ ട്രെയിലര്‍ എത്തി. ഈ മാസം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്ന സജിന്‍ ബാബുവാണ്. ഏറെ നിരൂപക പ്രശംസ നേടിയ അസ്തമയം വരെ എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബുവിന്റെ ആദ്യ ചിത്രമാണിത്. 

ഏറെക്കാലത്തിന് ശേഷം മുഴുനീള വേഷത്തിലെത്തുന്ന ശ്രീനിവാസന്റെ ഗംഭീര പ്രകടനമായിരിക്കും അയാള്‍ ശശിയിലെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് ശ്രീനിവാസന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, കഥാപാത്രത്തിന് ഇണങ്ങുന്നതിനായി ശരീരഭാരം 12 കിലോയോളം ശ്രീനിവാസന്‍ കുറച്ചതും വാര്‍ത്തയായിരുന്നു.

പിക്‌സ് ആന്‍ഡ് ടെയിലിന്റെ ബാനറില്‍ ഛായാഗ്രാഹകന്‍ പി. സുകുമാര്‍, സുധീഷ് പിള്ള എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. പപ്പുവാണ് കാമറ. രാജേഷ് ശര്‍മ, അനില്‍ നെടുമങ്ങാട്, കൊച്ചുപ്രേമന്‍, ദിവ്യ ഗോപിനാഥ്, മറിമായം ശ്രീകുമാര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. ഈ മാസം തന്നെ തിയേറ്ററിലെത്തും.

News Now

ശ്രീനിവാസന്‍ നായകനാകുന്ന അയാള്‍ ശശി ട്രെയിലര്‍ എത്തി