
ഷൂട്ടിങ്ങിനിടെ യുവനടിക്ക് ഹൃദയാഘാതം; നില അതീവ ഗുരുതരം
മലാഡിലുള്ള രക്ഷ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗഹന വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന് നിലനിര്‍ത്തിയിരിക്കുന്നത്
ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് യുവനടി അതീവ ഗുരുതരാവസ്ഥയില്‍. ഹിന്ദി, തെലുങ്ക് സിനിമകളിലെ അഭിനേത്രിയും മോഡലും ടെലിവിഷന്‍ അവതാരകയുമായ ഗഹന വസിഷ്ടിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കന്‍ മുംബൈയിലെ മഠ് ദ്വീപില്‍ ഒരു വെബ് സിരീസിന്റെ ഷൂട്ടിങ്ങിനിടെ ഗഹന ബോധരഹിതയായി കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് മലാഡിലുള്ള രക്ഷ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗഹന വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന് നിലനിര്‍ത്തിയിരിക്കുന്നത്. കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറിനടുത്ത് ഗഹന ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറും രക്ഷാ ആശുപത്രി മേധാവിയുമായ പ്രണവ് കബ്ര പറയുന്നത്.
നടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവര്‍ക്ക് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. മാത്രമല്ല രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലുമായിരുന്നു. ചികിത്സകളോട് പോസിറ്റീവ് ആയല്ല രോഗി ഇപ്പോള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. പ്രമേഹത്തിന് ചികിത്സ നടത്തുന്നയാളുമാണ് ഗഹനയെന്നും പ്രമേഹത്തിന്റെ മരുന്നുകള്‍ക്കൊപ്പം ജോലിക്കിടയില്‍ ചില എനര്‍ജി ഡ്രിങ്കുകളും ഉപയോഗിച്ചതാണോ ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് പരിശോധനകള്‍ക്ക് ശേഷമേ പറയാനാവൂ എന്നും പ്രണവ് കബ്ര വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
Related News


പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്
