സണ്ണി ലിയോണിനൊപ്പം സുരാജും സലീം കുമാറും - ചിത്രീകരണം ഗോവയില്‍

Last Updated :20 January 2024, 12:20 am IST

News Now

മലയാളത്തില്‍ സണ്ണി ലിയോണിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ വാര്‍ത്തകളില്‍ നിറയുകയാണ് രംഗീല. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍. 

ഹരീഷ് കണാരന്‍, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി തുടങ്ങിയവരും ഒപ്പമുണ്ടാകും. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഗോവയിലും ചിത്രീകരിക്കും. സന്തോഷ് നായരാണ് സംവിധാനം.

മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി റിലീസിംഗിന് ഒരുങ്ങുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സണ്ണി ലിയോണിനൊപ്പം സുരാജും സലീം കുമാറും; ചിത്രീകരണം ഗോവയില്‍