
'സാഹോ' സംവിധായകൻ വിവാഹിതനാകുന്നു; നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ
പ്രവാളികയാണ് വധു
തെന്നിന്ത്യൻ യുവ സംവിധായകൻ സുജീത്ത് വിവാഹിതനാകുന്നു. പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുജീത്ത്. പ്രവാളികയാണ് വധു. കഴിഞ്ഞ ദിവസം ഹെെദരാബാദിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
ദന്തഡോക്ടറാണ് പ്രവാളിക. ഇരുവരും ഹെെദരാബാദ് സ്വദേശികളാണ്. കോവിഡ് പശ്ചാത്തലത്തിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് വളരെ ലളിതമായാണ് നിശ്ചയ ചടങ്ങുകൾ നടന്നത്.

2014 ൽ ഷർവാനന്ദിനെ നായകനാക്കി ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



