'സിമി' സംവിധായികയാവുന്നു, 'ക്‌നോളജ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടി നിരഞ്ജന അനൂപും ക്‌നോളജിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്

Edited by :migrator
Last Updated :20 ജനുവരി 2024, 8:25 am IST

കഴിഞ്ഞ വർഷത്തെ ഹീറ്റ് ചിത്രങ്ങളിൽ ഒന്നായ കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഗ്രേസ് ആന്റണി സംവിധായികയാകുന്നു. ക്‌നോളജ് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രമാണ് ഗ്രേസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ചിത്രത്തിന്റെ തിരക്കഥയും ഗ്രേസ് തന്നെയാണ് നിര്‍വഹിച്ചത്. ​ഗ്രേസിനൊപ്പം നടി നിരഞ്ജന അനൂപും ക്‌നോളജിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രേസും എബി ടോം സിറിയകും ചേര്‍ന്നാണ് നിര്‍മ്മാണം. നസ്രിയ, ഇന്ദ്രജിത്ത്, റോഷന്‍ ആന്‍ഡ്രൂസ്, തുടങ്ങി നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ചത്.

ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ൽ അഭിനയിച്ച ​ഗ്രേസ് ചിത്രത്തിലെ റാഗിങ് രം​ഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി...’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായി‌രുന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

'സിമി' സംവിധായികയാവുന്നു, 'ക്‌നോളജ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍