സൈനയായി ശ്രദ്ധ കപൂര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

ശ്രദ്ധയുടെ ചിത്രം പങ്കുവച്ചുകൊണ്ട് 'അവള്‍ തന്നേപോലെ തന്നെ ഇല്ലേ?', എന്നാണ് സൈനയുടെ ചോദ്യം

Last Updated :20 January 2024, 12:18 am IST
Edited by :migrator

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന 'സൈനയിലെ' ശ്രദ്ധ കപൂറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൈയ്യില്‍ റാക്കറ്റുമായി ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കളിക്കിടെ ആവേശത്തോടെ നില്‍ക്കുന്ന ചിത്രമാണ് ആദ്യമായി പുറത്തെത്തിയിരിക്കുന്നത്. ശ്രദ്ധയുടെ ചിത്രം പങ്കുവച്ചുകൊണ്ട് 'അവള്‍ തന്നേപോലെ തന്നെ ഇല്ലേ?', എന്നാണ് സൈനയുടെ ചോദ്യം. 

അമോല്‍ ഗുപ്‌തെ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഇടവിട്ട ദിവസങ്ങളില്‍ ബാഡ്മിന്റണ്‍ പരിശീലനവും ഫിറ്റ്‌നസ്, ഫിസിയോതെറാപ്പി സെഷണുകളുമൊക്കെയായി വലിയ തയ്യാറെടുപ്പാണ് ശ്രദ്ധ നടത്തിയിരുന്നത്. മുന്‍ ബാഡ്മിന്റണ്‍ കളിക്കാരനായ പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിലായിരുന്നു ശ്രദ്ധയുടെ ബാഡ്മിന്റണ്‍ പരിശീലനം. കായികതാരത്തിന്റെ ശരീരഘടന നേടിയെടുക്കാനുള്ള പരിശീലനവും ശ്രദ്ധ നടത്തിയിരുന്നു. 

Story image

സൈനയ്‌ക്കൊപ്പം താരം പരിശീലനം നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കളിക്കിടയിലെ സൈനയുടെ രീതികള്‍ മനസിലാക്കാനായിരുന്നു ഇരുവരും ഒന്നിച്ചുള്ള പരിശീലനം ഒരുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സൈന നെഹ്‌വാളായി അഭിനയിക്കാന്‍ കിട്ടിയ അവസരം സന്തോഷകരമായ ഒന്നാണെന്ന് ശ്രദ്ധ മുന്‍പ് പ്രതികരിച്ചിരുന്നു. ബാഡ്മിന്റണ്‍ പ്രയാസകരമായ ഒരു കായിക ഇനമാണെന്നായിരുന്നു അന്ന് താരം അഭിപ്രായപ്പെട്ടത്. എന്നാല്‍ കളി പരിശീലിച്ചുതുടങ്ങിയതുമുതല്‍ താന്‍ വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സൈനയായി ശ്രദ്ധ കപൂര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്