
സൗന്ദര്യ രജനീകാന്തിന്റെ വിവാഹം: ചിത്രങ്ങള്‍ കാണാം
ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിനിമാ- രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി. യുവനടനും വ്യവസായിയുമായ വിശാഖന് വനങ്കമുടിയാണ് സൗന്ദര്യയുടെ വരന്. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിനിമാ- രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, കമല്ഹാസന്, ലോറന്‍സ്, ലക്ഷ്മി മഞ്ജു, മണിരത്നം, വാലി തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു.
സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. സൗന്ദര്യയുടെ പ്രീ വെഡ്ഡിംഗ് സെറിമണി വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. സംഗീതപരിപാടിയും മെഹന്ദിയും കഴിഞ്ഞദിവസം നടന്നിരുന്നു. സംഗീതപരിപാടിക്കിടെ രജനികാന്ത് മതിമറന്ന് നൃത്തം വെക്കുന്നതിന്റെ വീഡിയോ ഇതിനകം വൈറലായിരുന്നു.
ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി 2', അനിമേഷന്‍ ചിത്രമായ 'കൊച്ചടയാന്' എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ. വ്യവസായിയായ അശ്വിന് രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്.
വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ച വിശാഖന് ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
