ഹണിമൂൺ മാലിദ്വീപിൽ, ആഘോഷിച്ച് കാജലും ഗൗതമും, ചിത്രങ്ങൾ 

പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപിൽ എത്തിയത്

Edited by :migrator
Last Updated :20 ജനുവരി 2024, 8:32 am IST

മാലിദ്വീപിൽ ഹണിമൂൺ ദിനങ്ങൾ ആഘോഷമാക്കുകയാണ് കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും. കൊൺറാഡ് മാൽഡീവ്‌സ് രംഗാലി ദ്വീപ് റിസോർട്ടിലാണ് ഇരുവരും ഹണിമൂൺ ദിനങ്ങൾ ചിലവിടുന്നത്. ചിത്രങ്ങൾ കാജൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. 

Story image

പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപിൽ എത്തിയത്. ശനിയാഴ്ച ഇൻസ്റ്റഗ്രാം പേജിലൂടെ യാത്രയ്ക്കു തയാറെടുക്കുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്നുമുള്ള അടിക്കുറിപ്പുകളോടെ കാജലാണ് ചിത്രങ്ങൾ പങ്കുവച്ചത്. കാജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്പോർട്ടുകളുടെയും ചിത്രമാണ് നടിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസിൽ കണ്ടത്. എന്നാൽ എവിടേക്കാണ് യാത്ര എന്നുമാത്രം നടി വെളിപ്പെടുത്തിയില്ല.

Story image

കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഒക്ടോബർ 30ന് നടന്ന താര വിവാഹത്തിൽ പങ്കെടുത്തത്. ഹൽദി ആഘോഷത്തിന്റേയും മെഹന്ദി ചടങ്ങുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നവരാണ് കാജലും ​ഗൗതവും. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്ന് കാജൽ വ്യക്തമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഹണിമൂൺ മാലിദ്വീപിൽ, ആഘോഷിച്ച് കാജലും ഗൗതമും, ചിത്രങ്ങൾ