
എല്‍ നിനോ വരുന്നു; യുഎഇയില്‍ വരാനിരിക്കുന്നത് കനത്ത ചൂടും കനത്ത മഴയും, മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ അടുത്ത അഞ്ച് മാസം താപനിലയും മഴയും സീസണല്‍ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്(എന്‍സിഎം). 2026 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എല്‍ നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറഞ്ഞു. ഇക്കാലയളവില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ കാലയളവില്‍ യുഎഇയില്‍ എല്‍ നിനോ പ്രതിഭാസമുണ്ടാകാന്‍ 98 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഏറ്റവും പുതിയ സീസണല്‍ പ്രവചനത്തില്‍, നിനോ 3.4 സമുദ്രോപരിതല താപനിലയിലെ അപാകത 0.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയെന്നും ഇത് എല്‍ നിനോ വിഭാഗത്തില്‍ പെടുമെന്നും എന്‍സിഎം പറഞ്ഞു.
എന്താണ് 'നിനോ 3.4' സൂചിക?
ഉഷ്ണമേഖലാ പസഫിക് സമുദ്ര-അന്തരീക്ഷ വ്യവസ്ഥയിലുണ്ടാകുന്ന ആനുകാലിക മാറ്റങ്ങളെയാണ് എല്‍ നിനോ എന്ന് വിളിക്കുന്നത്. നിലവില്‍ സമുദ്രോപരിതല താപനിലയിലെ 'നിനോ 3.4' (Nino 3.4) എന്ന അസാധാരണത്വം 0.5 ഡിഗ്രി സെല്‍ഷ്യസാണെന്നും ഇത് എല്‍ നിനോ വിഭാഗത്തിലാണ് പെടുന്നതെന്നും എന്‍സിഎം പറയുന്നു. യുഎഇയെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ സൂചിപ്പിക്കുന്ന പ്രധാന സൂചകമാണിത്.
'അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണങ്ങളും അത്യാധുനിക പ്രവചന മാതൃകകളും ഉപയോഗിച്ച് എല്‍ നിനോ-സതേണ്‍ ഓസിലേഷന്റെ (ENSO) സ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസ അപ്ഡേറ്റുകള് പുറത്തുവിടും.' നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതര്‍ വ്യക്തമാക്കി.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
UAE four-month forecast: El Niño likely to bring warmer, wetter weather from July to November
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


എല്‍ നിനോ: 'മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന് സാധ്യതയില്ല'; വ്യാജ മുന്നറിയിപ്പുകള്‍ക്കെതിരെ യുഎഇ കാലാവസ്ഥാ കേന്ദ്രം

ശീതകാലം ഇന്ത്യയോട് വിടപറയുമോ? വരാനിരിക്കുന്നത് 'ഗോഡ്സില്ല എല്‍ നിനോ'; ചൂടിന് തീവ്രതയേറുമെന്ന് മുന്നറിയിപ്പ്

