
ഗള്‍ഫില്‍ വ്യാജ ബ്രാന്‍ഡുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു; 3,699 ഓളം വ്യാജ വസ്ത്രങ്ങള്‍ പിടികൂടി

റിയാദ്: ജിദ്ദ ഗവര്‍ണറേറ്റിന്റെ തെക്ക്, മധ്യ മേഖലകളില്‍ നടത്തിയ പരിശോധനകളില്‍, പ്രമുഖ ക്ലബ്ബുകളുടെ ലോഗോകളും വ്യാജ ബ്രാന്‍ഡ് ചിഹ്നങ്ങളും പതിച്ച 3,699-ഓളം വ്യാജ വസ്ത്രങ്ങള്‍ ഫീല്‍ഡ് ടീമുകള്‍ പിടിച്ചെടുത്തു. വ്യാജ വസ്ത്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുകയും തയ്യല്‍, എംബ്രോയ്ഡറി, പ്രിന്റിങ്, കട്ടിങ് എന്നിവക്കായി ഉപയോഗിച്ച 19 മെഷീനുകളും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
അല്‍-ജാമിയ മേഖലയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ രണ്ട് മുറികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തില്‍ നിന്ന് 1,029 വ്യാജ വസ്ത്രങ്ങള്‍ നശിപ്പിച്ചു. അല്‍-അസീസിയ മേഖലയില്‍ 2,670 വസ്ത്രങ്ങള്‍ കണ്ടെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു.
അല്‍-ജാമിയ, അല്‍-അസീസിയ മുനിസിപ്പാലിറ്റി പരിധികളില്‍ നടത്തിയ ഈ പരിശോധനകളില്‍ സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്നിവരും ഫീല്‍ഡ് ഫീല്‍ഡ് പരിശോധനയില്‍ പങ്കെടുത്തു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Jeddah seizes 3,699 counterfeit branded items in crackdown
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കണക്കില്‍പ്പെടാത്ത സ്വത്ത്; ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീട്ടിലും റെയ്ഡ്, 14 ലക്ഷം രൂപയും യുഎസ് ഡോളറും പിടിച്ചെടുത്തു

'ക്രിക്കറ്റ് യാത്ര തുടങ്ങിയത് ഇവിടെ നിന്ന്'; സഞ്ജു 'ടീം ഡല്‍ഹി'യില്‍; ജന്‍ കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡര്‍


