
ദുബൈ: കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഒഡ്പെക് വഴി യുഎഇയിലെ ഹോംകെയര്‍ മേഖലയിലേക്ക് വനിതാ അസിസ്റ്റന്റ് നഴ്സുമാര്‍ക്ക് അവസരം. ബിഎസ്സി നഴ്സിങ് അല്ലെങ്കില്‍ ജിഎന്‍എം ആണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 3,500 ദിര്‍ഹവും ഇതിനുപുറമെ ഓവര്‍ടൈം ആനുകൂല്യങ്ങളും ലഭിക്കും. ഈ മാസം(ജൂണ്‍) 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പൂര്‍ണമായും സൗജന്യമായ ഈ റിക്രൂട്മെന്റിലൂടെ 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ആശുപത്രി, ക്ലിനിക്, അല്ലെങ്കില്‍ ഹോംകെയര്‍ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള 20 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം. യുഎഇയിലെ ആരോഗ്യ മന്ത്രാലയത്തിന്റെയോ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെയോ ലൈസന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഡാറ്റാഫ്ലോ പ്രക്രിയ പൂര്‍ത്തിയാക്കിയവര്‍ക്കും നിലവില്‍ ഇതിനായുള്ള നടപടികള്‍ തുടരുന്നവര്‍ക്കും മുന്‍ഗണനയുണ്ട്. ലൈസന്‍സ് ഇല്ലാത്തവര്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അത് നേടിയാല്‍ മതിയാകും. കുറഞ്ഞത് 5 അടി ഉയരമുള്ള ശാരീരിക യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) കണക്കാക്കിയായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാന്‍ അറിയുന്നതിനൊപ്പം ട്രാക്കിയോസ്റ്റമി കെയര്‍, കത്തീറ്റര്‍ കെയര്‍, ബെഡ്സോര്‍ പ്രിവന്‍ഷന്‍, എന്‍ജിടി/പിഇജി വഴിയുള്ള ഫീഡിങ് എന്നിവയിലുള്ള പ്രാവീണ്യവും നിര്‍ബന്ധമാണ്.
സൗജന്യ റിക്രൂട്മെന്റ് ആയതിനാല്‍ ഈ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി വക സൗജന്യ താമസസൗകര്യവും ജോലിസ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യവും ഉണ്ടായിരിക്കും. താമസസ്ഥലത്തെ വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് തുടങ്ങിയ ചെറിയ തോതിലുള്ള ബില്ലുകള്‍ (ഏകദേശം 100 മുതല്‍ 150 ദിര്‍ഹം വരെ) താമസിക്കുന്നവര്‍ പങ്കിട്ടെടുക്കേണ്ടതുണ്ട്. രണ്ട് വര്‍ഷത്തെ എംപ്ലോയ്മെന്റ് വീസയും സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സും നിയമനം ലഭിക്കുന്നവര്‍ക്ക് ഉറപ്പുനല്‍കുന്നു.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പുതുക്കിയ ബയോഡാറ്റ, പാസ്പോര്‍ട്ട് കോപ്പി, നഴ്സിങ് സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ തയ്യാറാക്കി ഒഡ്പെക്കിന്റെ ഔദ്യോഗിക ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ ''Assistant Nurse to UAE'' എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷന് അപ്ഡേറ്റുകള്‍ക്കുമായി ഒഡ്പെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Opportunities for Malayali nurses in the UAE
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



