
അപകട ദൃശ്യങ്ങൾ പകർത്തി,പ്രചരിപ്പിച്ചു; ഒമാനിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ
പ്രതികളുടെ ഈ പ്രവർത്തി സ്വകാര്യത, പൊതു മര്യാദ എന്നിവ സംബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളുടെ ലംഘനമാണ്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മസ്കത്ത്: ഒമാനിലെ ദുകമിലുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഏഷ്യക്കാരായ രണ്ട് പേരെയാണ് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ പൊലീസ് അറസ്റ്റ് ചെയ്‍തത്.
ഇവർ വാഹനാപകടത്തിൽ മരിച്ചവരുടെ ദൃശ്യങ്ങൾ പകർത്തുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
പ്രതികളുടെ ഈ പ്രവർത്തി സ്വകാര്യത, പൊതു മര്യാദ എന്നിവ സംബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളുടെ ലംഘനമാണ്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ ഇരകളോടും അവരുടെ കുടുംബങ്ങളോടുമുള്ള ബഹുമാനം കണക്കിലെടുത്ത് അപകട ദൃശ്യങ്ങൾ പകർത്താനോ,പങ്ക് വെയ്ക്കാനോ പാടില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഓർമ്മപ്പെടുത്തി.
കഴിഞ്ഞ ദിവസം ദുകം വിലായത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടമാണ് ഉണ്ടായത്. സംഭവത്തിൽ 8 ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചിരുന്നു. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Gulf news: Two Asian nationals arrested in Oman for sharing videos of Duqm road accident victims.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പൂജയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; രഹസ്യ ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ്ബിൽ വിറ്റു: സേലത്ത് വ്യാജ ആൾദൈവം പിടിയിൽ

കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
