മെയ് ഒന്ന് വരെ ഓൺലൈൻ പഠനം നീട്ടിയെന്ന സോഷ്യൽ മീഡിയ പ്രചാരണം നിഷേധിച്ച് യുഎഇ

മാർച്ച് രണ്ട് മുതലാണ് ഓൺലൈൻ പഠനം ആരംഭിച്ചത്. ഇത് പിന്നീട് ഏപ്രിൽ 17 വരെ നീട്ടിയിരുന്നു.

Students attending online classes in UAE amid clarification on extension rumors
UAE authorities have dismissed social media claims about extending online learning until May 1.representative purpose only Freepik.com
Edited by :SALIL C S
Last Updated :13 ഏപ്രിൽ 2026, 9:52 pm IST

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് ആരംഭിച്ച ഓൺലൈൻ പഠനം മെയ് ഒന്ന് വരെ നീട്ടുമെന്ന് പ്രചാരണം നിഷേധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം.

ഓൺലൈൻ പഠനത്തിലെ കാലവധി മെയ് ഒന്ന് വരെ നീട്ടിയതായി സോഷ്യൽ മീഡിയിയൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം വിദൂര പഠനം നീട്ടുന്നത് സംബന്ധിച്ച് പുതിയ തീരുമാനങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. .

അപ്‌ഡേറ്റുകളും അതിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ അറിയിക്കൂ എന്നും നിലവിലെ ഷെഡ്യൂളുകൾ മാറ്റമില്ലാതെ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

മാർച്ച് രണ്ടിന് രാജ്യവ്യാപകമായി എല്ലാ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു, സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവർക്കായി ഓൺലൈൻ പഠനം ആരംഭിച്ചിരുന്നു. മാർച്ച് 30 ന് ഇത് ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടിയിരന്നു.

രാജ്യത്തുടനീളമുള്ള എല്ലാ സ്കൂളുകളും ഓൺലൈൻ പഠന ക്രമീകരണങ്ങളിൽ തുടരുന്നതിനാൽ സുരക്ഷയ്ക്കും ക്ഷേമത്തിനും ഈ വിപുലീകരണം മുൻഗണന നൽകുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.

സ്ഥിതിഗതികൾ ആഴ്ചതോറുമുള്ള അവലോകനം ചെയ്താണ് തീരുമാനങ്ങൾ സ്വീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അതായത് ഭാവിയിലെ സംഭവവികാസങ്ങൾക്കനുസരിച്ച് ഏപ്രിൽ 17 ലെ അവസാന തീയതിയിൽ മാറ്റം വരുത്തുന്നത് ഈ അവലോകനത്തെ അടിസ്ഥാനമാക്കി മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

News Now

Summary

The UAE has dismissed social media claims suggesting that the online learning period has been extended until May 1. Check the latest official clarification and updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates