ലാഭത്തില്‍ ഷോപ്പിങ് നടത്താം; വില കുറഞ്ഞ സാധനങ്ങള്‍ കണ്ടെത്താന്‍ യുഎഇയില്‍ എഐ ചാറ്റ്ബോട്ട്

യുഎഇ: യുഎഇയില്‍ ജീവിതച്ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വില കുറഞ്ഞ സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കാന്‍ എഐ ചാറ്റ്ബോട്ട്. യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം പുറത്തിറക്കിയ 'എസന്‍ഷ്യല്‍ ഗുഡ്സ് പ്രൈസ് പ്ലാറ്റ്ഫോമിലാണ്' പുതിയ സംവിധാനം. ചില റീട്ടെയില്‍ ഔട്ട്ലെറ്റുകളില് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. ഈ പ്രശ്നങ്ങള്‍ നിരീക്ഷിച്ചതിന് ശേഷമാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചതെന്ന് മന്ത്രാലയം പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് എഐ അസിസ്റ്റന്റുമായി നേരിട്ട് സംവദിക്കാന്‍ കഴിയും. ഇത് അവരുടെ വ്യക്തിഗത വാങ്ങല്‍ ശീലങ്ങളും ഷോപ്പിങ് രീതികളും വിശകലനം ചെയ്ത് ഏറ്റവും വിലക്കുറവുള്ള ഔട്ട്ലെറ്റുകള് നിര്‍ദേശിക്കും.
സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുന്നതിനുമുമ്പ് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്യുന്നതിലൂടെ, താമസക്കാര്‍ക്ക് വാങ്ങലുകള്‍ക്കായി ഇഷ്ടപ്പെട്ട ഔട്ട്ലെറ്റുകള് തെരഞ്ഞെടുക്കാം. ഉപഭോക്താക്കള്‍ക്ക് ചാറ്റ്ബോട്ടുമായി നേരിട്ട് സംസാരിക്കാനും സംശയങ്ങള്‍ ചോദിക്കാനും സാധിക്കും. ഇത് വഴി ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ലാഭകരമായ ഷോപ്പിങ് പ്ലാന്‍ തയ്യാറാക്കാന്‍ എഐ സഹായിക്കും. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാനും വിപണിയിലെ വിലനിലവാരം സുതാര്യമാക്കാനുമാണ് മന്ത്രാലയം ഈ സംവിധാനം വികസിപ്പിക്കുന്നത്.
കൂടുതല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള് നിലവില്‍ പ്ലാറ്റ്ഫോമില്‍ ചേരുന്നതായും മന്ത്രാലയം സ്ഥിരീകരിച്ചു. ചില്ലറ വ്യാപാരികളുടെ വിലകള്‍ സുതാര്യവും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യവുമാണെന്ന് ഉറപ്പാക്കുന്നതാണ് ഈ സംവിധാനം. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ആക്സസ് ചെയ്യാവുന്ന ഈ പ്ലാറ്റ്ഫോം, വ്യാപാരികളുമായി നേരിട്ടുള്ള ഇലക്ട്രോണിക് ലിങ്ക് വഴി ദിവസവും വിലകള്‍ അപ്ഡേറ്റ് ചെയ്യുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും യഥാര്‍ത്ഥ സ്റ്റോര്‍ വിലകളും തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തുന്ന താമസക്കാര്‍ 8001222 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെടാം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
UAE grocery platform to launch AI chatbot that finds cheapest deals
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഐഫോണ്‍ 18 പ്രോ ലാഭത്തില്‍ വാങ്ങാന്‍ മലയാളികള്‍ ഗള്‍ഫിലേക്ക്; മാളുകളില്‍ പുലര്‍ച്ചെ മുതല്‍ ക്യൂ

11 തൊഴില്‍ ലംഘനങ്ങളില്‍ പരാതിപ്പെടാം; നിയമവിരുദ്ധമായവ ചൂണ്ടിക്കാണിക്കാം, നിര്‍ദേശങ്ങളുമായി മാനവ വിഭവശേഷി മന്ത്രാലയം
