
യുഎഇയില്‍ ഫീസുകളും പിഴകളും ഇനി ഗഡുക്കളായി അടയ്ക്കാം; പുതിയ സംവിധാനം

അബുദാബി : യുഎഇയില്‍ ഉപയോക്താക്കള്‍ക്ക് വിവിധ സേവന ഫീസുകളും പിഴകളും ഇനി 'ടാബി' (Tabby) വഴി ഗഡുക്കളായി അടയ്ക്കാനുള്ള പുതിയ പേയ്മെന്റ് ഓപ്ഷന് ആരംഭിച്ചു. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ സേവന ഫീസുകളും പിഴകളുമാണ് ഇത്തരത്തില്‍ അടക്കാനാകുക. 20,000 ദിര്‍ഹം വരെയുള്ള ഇടപാടുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകുക. ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മൊഹ്റെയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ തുക 4 മുതല്‍ 12 മാസത്തെ ത തവണകളായി അടച്ചുതീര്‍ക്കാം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ പേയ്മെന്റ് ഓപ്ഷനുകള്‍ നല്‍കുന്നതിനും ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ പങ്കാളിത്തമെന്ന് മൊഹ്റെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് സഖര്‍ അല്‍ നുഐമി വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് ഇതിനകം ലഭ്യമായ നിലവിലുള്ള ഇന്‍സ്റ്റാള്‍മെന്റ് പേയ്മെന്റ് രീതികള്‍ക്ക് സമാനമാണ് ടാബി സേവനം. എട്ട് അംഗീകൃത ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാര്‍ഡ് ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകള്‍ വഴിയും ഉപയോക്താക്കള്‍ക്ക് ഫീസും പിഴയും അടയ്ക്കാം.
എമിറേറ്റ്സ് എന്‍ബിഡി, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മഷ്രെഖ് ബാങ്ക്, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബായ്, കൊമേഴ്സ്യല്‍ ഇന്റര്‍നാഷണല്‍ ബാങ്ക്, റാക്ബാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
UAE residents can now pay Mohre fees, fines in instalments via Tabby
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


യുഎഇയില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ മലയാളികള്‍ക്കും അവസരം; 1,000 ദിര്‍ഹം മുതല്‍ നിക്ഷേപിക്കാം, മികച്ച റിട്ടേണ്‍, വിശദാംശങ്ങള്‍

സ്മാര്‍ട്ട്ഫോണുകള്‍, വാഹനങ്ങള്‍..; യുഎഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ പെരുകി,മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍


