
News Now
ഉയര്ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില് എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ന്യൂഡല്ഹി: കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കോവിഡ്. കോവിഡ് സ്ഥിരീകരിച്ച വിവരം ഗുലാം നബി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. താന് വീട്ടില് നിരീക്ഷണത്തില് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
താനുമായി അടുത്ത ദിവസം സമ്പര്ക്കം പുലര്ത്തിയവര് പരിശോധന നടത്തണമെന്നും ആസാദ് പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവായ മോത്തിലാല് വോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോണ്ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്, അഭിഷേക് സിങ്വി, തരുണ് ഗോഗോയ് എന്നിവര്ക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന് ഗഡ്കരി, പ്രഹ്ലാദ് പട്ടേല് തുടങ്ങിയവര്ക്കും കോവിഡ് ബാധിച്ചിരുന്നു.
I have tested positive for COVID-19. I am in home quarantine. Those who came in contact with me in last few days may kindly follow the protocol.
â Ghulam Nabi Azad (@ghulamnazad) October 16, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


