ടിബറ്റില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ ; അതിര്‍ത്തിയില്‍ ആശങ്ക
11 യുദ്ധവിമാനങ്ങളും, 22 ഹെലികോപ്ടറുകളും ചൈന ഇറക്കിയതായാണ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ ഇറക്കിയതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ടിബറ്റന്‍ പ്രദേശത്താണ് വിമാനം ഇറക്കിയത്. 11 യുദ്ധവിമാനങ്ങളും, 22 ഹെലികോപ്ടറുകളും ചൈന ഇറക്കിയതായാണ് റിപ്പോര്‍ട്ട്. എയര്‍ബേസിലാണ് യുദ്ധവിമാനം ഇറക്കിയത്.
സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ അധികൃതര്‍ സൂചിപ്പിച്ചു. അതേസമയം യുദ്ധവിമാനം ഇറക്കിയോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയമോ, കേന്ദ്രസര്‍ക്കാരോ സ്ഥിരീകരണം നടത്തിയിട്ടില്ല. നേരത്തെ അതിര്‍ത്തിയെ ദോക്ലാമില്‍ ചൈന സൈന്യത്തെ വിന്യസിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളാക്കിയിരുന്നു.
അതിര്‍ത്തിയിലെ ടിബറ്റന്‍ പ്രദേശത്തെ ചൈനയുടെ റോഡ് നിര്‍മ്മാണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിച്ചിരുന്നു. ഇന്ത്യയുടെ ശക്തമായ വിയോജിപ്പിനെ തുടര്‍ന്ന് പിന്നീട് ചൈന റോഡ് നിര്‍മ്മാണം നിര്‍ത്തിവെക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


