കോണ്‍ഗ്രസ് വക്താവും മീഡിയ സെല്‍ ചെയര്‍മാനുമായിരുന്ന പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

Last Updated :20 January 2024, 7:59 am IST

News Now

മുംബൈ: കോണ്‍ഗ്രസ് വക്താവും മീഡിയ സെല്‍ ചെയര്‍മാനുമായിരുന്ന പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. കോണ്‍ഗ്രസുമായി രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ശിവസേനാ പ്രവേശം. മുംബൈയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ചാണ് പ്രിയങ്ക പാര്‍ട്ടിയില്‍ ചേര്‍ന്നതായി അറിയിച്ചത്.

ശിവസേനയുടെ ആശയം തന്റെ ചിന്താഗതിയുമായി ചേര്‍ന്നുപോവുന്നതിനാലാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഉദ്ധവ് താക്കറെയുമൊന്നിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രിയങ്ക പറഞ്ഞു. തന്നെ ശിവസേനയിലേക്കു ക്ഷണിച്ച ഉദ്ധവ് താക്കറെയ്ക്കു നന്ദി പറയുന്നു. ഇനി മുംബൈയാണ് തന്റെ കര്‍മ മണ്ഡലമെന്ന് പ്രിയങ്ക പറഞ്ഞു.

സ്ത്രീ എന്ന നിലയില്‍ കടുത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നേരിട്ടത്. തനിക്കെതിരെ പ്രവര്‍ത്തിച്ചവരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഇതിനെതിരെ പരാതി നല്‍കിയിട്ടും നേതൃത്വം തിരിഞ്ഞുനോക്കിയില്ല. സീറ്റു മോഹിച്ചോ മറ്റേതെങ്കിലും സ്ഥാനം മോഹിച്ചോ ്അല്ല ശിവസേനയില്‍ ചേരുന്നതെന്ന് പ്രിയങ്ക പറഞ്ഞു. 

തന്നോട് മോശമായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രിയങ്ക അതൃപ്തി അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രിയങ്ക ട്വിറ്ററിലും പ്രതികരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍