അമിതുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കളെത്തി പ്രീതിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Last Updated :20 January 2024, 12:16 am IST

News Now

ന്യൂഡല്‍ഹി: ഭാര്യയോട് പിണങ്ങിയ യുവാവ് വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെയും ഇയാള്‍ പ്രചരിപ്പിച്ചു. ഹരിയാന ഗുരുഗ്രാം സ്വദേശിയായ അമിത് ചൗഹാനാ(28)ണ് ആത്മഹത്യ ചെയ്തത്. തന്റെ അവസാന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കണമെന്ന് സുഹൃത്തുക്കളോട് അമിത് ആവശ്യപ്പെട്ടിരുന്നു.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. അമിതുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കളെത്തി പ്രീതിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് പെണ്‍കുട്ടികളാണ് ഇരുവര്‍ക്കും ഉള്ളത്.

പൊലീസില്‍ അറിയിക്കാതെ അമിതിന്റെ കുടുംബാംഗങ്ങള്‍ മൃതദേഹം മറവ് ചെയ്തുവെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അമിത് മുന്‍പ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. റോഹ്തകിലെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍  ചികിത്സ തേടിയതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭാര്യയോട് പിണങ്ങി; ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി