സെപ്റ്റംബര്‍ 14 നായിരുന്നു യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച് 19 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:30 am IST

News Now

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ 19 കാരി ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു. 

സെപ്റ്റംബര്‍ 14 നായിരുന്നു യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച് ദലിത് പെൺകുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ 19 കാരിയെ നാലുപേര്‍ ചേര്‍ന്ന് പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.  

ചെറുത്തുനിന്ന പെണ്‍കുട്ടിയെ കഴുത്തില്‍ ദുപ്പട്ട കൊണ്ട് മുറുക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ സ്‌പെനല്‍ കോഡിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ കാലുകളും കൈകളും തളരുകയും ചെയ്തു. ബലാല്‍സംഗത്തിന് ശേഷം കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.

സംഭവത്തില്‍ നാലുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. രാമു, സന്ദീപ്, ഇയാളുടെ അമ്മാവന്‍ രവി, സുഹൃത്ത് ലവ് കുഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുപിയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ 19 കാരി മരിച്ചു