സോളാനില്‍ നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Last Updated :19 January 2024, 11:57 pm IST

News Now

ഷിംല: ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ റാംപുറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പത് പേര്‍ മരിച്ചു. സോളാനില്‍ നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അറുപതോളം ആളുകളാണ് ബസിലുണ്ടായിരുന്നത്. 

ഇന്ന് രാവിലെ 9.15ഓടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും ഷിംല ഡെപ്യൂട്ടി കമ്മിഷണര്‍ രോഹന്‍ ചന്ദ് താക്കൂര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം