കശ്മീരില്‍ ഭീകരനെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരനെ വധിച്ചത്.  ഏറ്റുമുട്ടല്‍ തുടരുന്നതായണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച രാവിലെയാണ് സംഭവം. ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേന പ്രദേശം വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.

ഇന്നലെ ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കാണ് പരിക്കേറ്റത്. ബന്ദിപ്പുര ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now