ഭര്‍ത്താവിന്റെ മരണത്തോടെ മറ്റ് വീടുകളില്‍ ജോലിയ്ക്ക് പോയാണ് നീതു വീടുപോറ്റിയിരുന്നത്. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST

News Now

ലക്‌നൗ: ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് പത്തുവയസുകാരി ജീവനൊടുക്കി. വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. ലക്‌നൗവിലെ ബല്‍ദേവ് ഖേഡയിലാണ് സംഭവം.

ആറാം ക്ലാസുകാരിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ മറ്റ് വീടുകളില്‍ ജോലിയ്ക്ക് പോയാണ് നീതു വീടുപോറ്റിയിരുന്നത്. 

കുട്ടി പഠനത്തില്‍ വലിയ താത്പര്യം പുലര്‍ത്തിയിരുന്നില്ല. സദാസമയവും കുട്ടി ഓണ്‍ലൈനില്‍ ഗെയിം കളിക്കുകയായിരുന്നു പതിവ്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ നീതു ചൊവ്വാഴ്ച മകളെ ശകാരിക്കുകയും ജോലിക്ക് പോകുകയും ചെയ്തിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചാതായി പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates