കോടീശ്വരനായ മുംബൈ സ്വദേശി മോക്ഷേഷ് സേത്താണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. രത്‌നവ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെകെ കോര്‍പറേഷന്റെ അനന്തരാവകാശിയാണ്  മോക്ഷേഷ് സേത്ത്.

Last Updated :20 January 2024, 12:12 am IST

News Now

അഹമ്മദാബാദ്: തന്റെ സകല സൗഭാഗ്യങ്ങളും ത്യജിച്ച് ജൈനമുനിയായിരുക്കുകയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 24കാരന്‍. കോടീശ്വരനായ മുംബൈ സ്വദേശി മോക്ഷേഷ് സേത്താണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. രത്‌നവ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെകെ കോര്‍പറേഷന്റെ അനന്തരാവകാശിയാണ്  മോക്ഷേഷ് സേത്ത്. എന്നാല്‍ തന്റെ സകല സൗഭാഗ്യങ്ങളും വേണ്ടെന്നുവച്ചാണ് ഇദ്ദേഹം സന്യാസദീക്ഷ സ്വീകരിച്ചിരിക്കുന്നത്.

വടക്കന്‍ ഗുജറാത്തിലെ ദീസാ സ്വദേശികളായ മോക്ഷേഷിന്റെ കുടുംബാംഗങ്ങള്‍ ജൈനമത വിശ്വാസികളാണ്. മോക്ഷേഷ് ഇനിമുതല്‍ കരുണപ്രേംവിജയ് ജീ എന്നായിരിക്കും അറിയപ്പെടുക എന്ന് ഇദ്ദേഹത്തിന്റെ ബന്ധു ഗിരീഷ് ഷേത്ത് അറിയിച്ചു. 

സിഎ പഠനം പൂര്‍ത്തിയാക്കി കുടുംബ ബിസിനസ്സുകള്‍ നോക്കിവരുകയായിരുന്ന മോക്ഷേഷ് കഴിഞ്ഞ ജനുവരിയിലാണ് സന്യാസം സ്വീകരിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചത്. ഗാന്ധിനഗറില്‍ നടന്ന ചടങ്ങിലാണ് എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് മോക്ഷേഷ് സന്യാസം സ്വീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

100 കോടി രൂപയുടെ ബിസിനസ് ഉപേക്ഷിച്ച് 24കാരന്‍ ജൈനസന്യാസിയായി