
കൃഷിയിടത്തില്‍ നിന്ന് ചെടി പിഴുതെടുത്തു; ഏഴ് വയസുകാരനെ 12കാരന്‍ കഴുത്തുഞെരിച്ചുകൊന്നു
ബുധനാഴ്ച വൈകീട്ട് കടല തിന്നുന്നതിനായാണ് ഏഴ് വയസുകാരന്‍ ചെടി പിഴുതെടുത്തത്.
ഭോപ്പാല്‍: കൃഷിയിടത്തിലെ കടല ചെടി പിഴുതുമാറ്റിയതിനെ തുടര്‍ന്ന് 12 വയസുകാരന്‍ എഴുവയസുകാരനെ കഴുത്ത് ഞെരിച്ചുക്കൊന്നു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ ജനുവരി 26നാണ് സംഭവം.
ബുധനാഴ്ച വൈകീട്ട് കടല തിന്നുന്നതിനായാണ് ഏഴ് വയസുകാരന്‍ ചെടി പിഴുതെടുത്തത്. തുടര്‍ന്ന് 12വയസുകാരന്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ പലതവണ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പാടത്ത് ഉപേക്ഷിച്ചു.
പിറ്റേദിവസം പാടത്ത് തിരിച്ചെത്തിയപ്പോള്‍ അടിയേറ്റ ഏഴ് വയസുകാരന്‍ അവിടെ തന്നെ കിടക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



