ഇടുങ്ങിയ റോഡില്‍ ലോറിയെ മറികടക്കാന്‍ ശ്രമിച്ചു; ബൈക്ക് ഓടിച്ച 13കാരന് ദാരുണാന്ത്യം 

ലോറിയുടെ അടിയില്‍പ്പെട്ട് 13 വയസ്സുകാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST

ഹൈദരാബാദ്: ലോറിയുടെ അടിയില്‍പ്പെട്ട് 13 വയസ്സുകാരന് ദാരുണാന്ത്യം. ആണ്‍കുട്ടി ബൈക്ക് ഓടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദ് ചന്ദ്രയാന്‍ഗുട്ടയില്‍ ഞായറാഴ്ചയാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ നിഷാല്‍ ആണ് അപകടത്തില്‍ മരിച്ചത്. ബന്ധു വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം നടന്നത്. 

ഇടുങ്ങിയ റോഡില്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് 13കാരന്‍ ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് വീണാണ് ഒന്‍പതാം ക്ലാസുകാരന് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now