കർണാടകയിൽ 13കാരിയെ ബലാത്സം​ഗം ചെയ്ത് കൊന്നു; ശരീരം നിറയെ മുറിവുകൾ; മൃതദേഹം ചോളപ്പാടത്ത്

കർണാടകയിൽ 13കാരിയെ ബലാത്സം​ഗം ചെയ്ത് കൊന്നു; ശരീരം നിറയെ മുറിവുകൾ; മൃതദേഹം ചോളപ്പാടത്ത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

ബം​ഗളൂരു: കർണാടകയിൽ 13കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ചിത്ര​​ദുർ​ഗയിലാണ് ദാരുണ സംഭവം. ഇസ്സാമുദ്ര ഗ്രാമത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ചോളപ്പാടത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇളയ സഹോദരിയുമായി മാതാപിതാക്കൾ ആശുപത്രിയിൽ പോയതിനാൽ 13 വയസുകാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതിനിടെ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി കുട്ടി സമീപത്തെ ചോളപ്പാടത്തേക്ക് പോവുകയായിരുന്നു. 

പിന്നീട് മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയിട്ടും പെൺകുട്ടിയെ കണ്ടില്ല. അയൽക്കാരോട് അന്വേഷിച്ചപ്പോഴാണ് കുട്ടി പാടത്തേക്ക് പോയെന്ന വിവരം ലഭിച്ചത്. തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ പെൺകുട്ടിയെ മരിച്ച നിലയിൽ പാടത്ത് കണ്ടെത്തുകയായിരുന്നു.

ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. മുഖത്തും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. സംഭവത്തിൽ പോക്സോ നിയമപ്രകാരമടക്കം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now