രോഗികളെ വിശ്വസിച്ച് കിടത്താനാവില്ല; കേന്ദ്ര സർക്കാർ നൽകിയ 130 വെന്റിലേറ്ററുകൾ തകരാറിലെന്ന് പഞ്ചാബ്
കേന്ദ്ര സർക്കാർ നൽകിയ 809 ജിവൻരക്ഷാ യന്ത്രങ്ങളിൽ 130 എണ്ണം തകരാറിലാണെന്ന് പഞ്ചാബ് പറയുന്നു

ഛണ്ഡിഗഡ്: പിഎം കെയേഴ്സ് ഫണ്ടിലൂടെ കേന്ദ്ര സർക്കാർ നൽകിയ വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ലെന്ന് പഞ്ചാബ്. കേന്ദ്ര സർക്കാർ നൽകിയ 809 ജിവൻരക്ഷാ യന്ത്രങ്ങളിൽ 130 എണ്ണം തകരാറിലാണെന്ന് പഞ്ചാബ് പറയുന്നു.
സ്ഥാപിച്ചതിന് ശേഷം ഈ 130 യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ല, കേന്ദ്രം നിയോഗിച്ച സംഘമാണ് വെന്റിലേറ്ററുകൾ സ്ഥാപിക്കുന്നത്. വെന്റിലേറ്ററുകൾ തകരാറിലായ വിവരം നിരന്തരമായി കേന്ദ്ര സർക്കാരിനെ അറിയിക്കുകയാണെന്ന് പഞ്ചാബ് ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
ഫരീദ്കോട്ടിലെ ഗുരു ഗോബിന്ദ് സിംഗ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ വിതരണം ചെയ്ത 80 വെന്റിലേറ്ററിൽ 71 എണ്ണവും കേടേയതായി പരാതി വരുന്നു. വെന്റിലേറ്ററുകളുടെ നിലവാരം കുറവാണെന്നാണ് ആരോപണം. രോഗികൾക്കായി ഈ വെന്റിലേറ്ററുകൾ വിശ്വസിച്ച് ഉപയോഗിക്കാൻ സാധിക്കില്ലെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങൾ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Related News

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
