
ഷോക്കേറ്റ് മരണം അന്വേഷിക്കാനെത്തിയ പൊലീസ് ഉള്‍പ്പടെ 15പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
ചമോലി ജില്ലയിലെ അളകനന്ദ നദിക്ക് സമീപത്തുണ്ടായ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഉണ്ടായ അമിത വൈദ്യുത പ്രവാഹമാണ് അപകടത്തിന് കാരണം.

ഡെറാഢൂണ്‍: വൈദ്യുതി ട്രാന്‍സ്‌ഫോമറിലുണ്ടായ അപകടത്തില്‍ ഷേക്കേറ്റ് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചമോലി ജില്ലയിലെ അളകനന്ദ നദിക്ക് സമീപത്തുണ്ടായ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഉണ്ടായ അമിത വൈദ്യുത പ്രവാഹമാണ് അപകടത്തിന് കാരണം.
#Chamoli: An injured being airlifted to AIIMS Rishikesh after an accident at a power transformer at a Namami Gange project site on the banks of the Alaknanda river, in Chamoli #Uttarakhand. At least 15 people were killed and several injured in the accident,according to officials pic.twitter.com/rXiLBiQgRv
â Rahul Grover (@grover_ra) July 19, 2023
അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് ഹോം ഗാര്‍ഡുകളും ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. പ്രൊജക്ട് സൈറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എത്തിയ പൊലീസുകാരനും നാട്ടുകാരുമാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഉണ്ടായ അമിത വൈദ്യുത പ്രവാഹമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അപകടത്തില്‍ 15 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അന്വേഷണം നടക്കുകയാണെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വി മുരുകേശന്‍ പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ചിലരെ ഹെലികോപ്റ്ററില്‍ ഋഷികേശിലെ എയിംസില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



