ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി വിസമ്മതിച്ചതില്‍ പ്രകോപിതനായ യുവാവ് ദലിത് പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST

News Now

ലക്‌നൗ: ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി വിസമ്മതിച്ചതില്‍ പ്രകോപിതനായ യുവാവ് ദലിത് പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ശരീരമാസകലം പൊള്ളലേറ്റ 15കാരിയുടെ നില ഗുരുതരമാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വാരാണസിയിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി.

ഉത്തര്‍പ്രദേശ് ബാലിയ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രതി 21കാരനായ കൃഷ്ണ ഗുപ്തയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നടപടി. പോക്‌സോ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷമാണ് പെണ്‍കുട്ടിയെ യുവാവ് ആക്രമിച്ചതെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു. ലൈംഗികബന്ധത്തിന് തുടര്‍ച്ചയായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് യുവാവ് ശല്യപ്പെടുത്തിയിരുന്നു. യുവാവിന്റെ ആവശ്യം 15കാരി തുടര്‍ച്ചയായി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates