ന്യൂഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് 16 വയസ് മാത്രമുളള താരം താമസിക്കുന്നത്

Last Updated :20 January 2024, 8:26 am IST

News Now

ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ ആക്‌സിക മരണത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ്, വിനോദരംഗത്ത് നിന്ന് മറ്റൊരു വിയോഗവാര്‍ത്ത. ടിക് ടോക് താരവും നര്‍ത്തകിയുമായ സിയാ കക്കറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ന്യൂഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് 16 വയസ് മാത്രം പ്രായമുളള താരം താമസിക്കുന്നത്. ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ് ചാറ്റ്, യൂട്യൂബ് തുടങ്ങി വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രീത് വിഹാറിന് നിരവധി ആരാധകരാണ് ഉളളത്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഒരു ലക്ഷത്തില്‍പ്പരം ആളുകളാണ് ഇവരെ പിന്തുടരുന്നത്.

വ്യക്തിപരമായ കാരണങ്ങളാകാം മരണകാരണമെന്ന് മാനേജര്‍ അര്‍ജുന്‍ സരിന്‍ പറയുന്നു. ജൂണ്‍ 14നാണ് സുശാന്ത് സിങ് രജ്പുതിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 വയസുളള ടിക് ടോക് താരം ആത്മഹത്യ ചെയ്ത നിലയില്‍