ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് കാമുകന്റെ ഭീഷണി, നിരന്തരം വിളിച്ചിട്ടും എടുത്തില്ല; 17കാരി വിഷം കഴിച്ച് മരിച്ചു, യുവാവിനെതിരെ കേസ് 

സംഭവത്തിന് മുന്‍പ് ഇരുവരും പരസ്പരം വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:03 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി കാണുമെന്ന് കരുതി 17കാരി വിഷം കഴിച്ച് മരിച്ച നിലയില്‍. സംഭവത്തിന് മുന്‍പ് ഇരുവരും പരസ്പരം വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു.

ബറേലിയിലാണ് സംഭവം. വീഡിയോ കോള്‍ ചെയ്യാന്‍ 22കാരന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. 17കാരി ഈ ആവശ്യം നിരസിച്ചു. ഇതിന് തൊട്ടുപിന്നാലെ താന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് 22കാരന്‍ ഭീഷണി മുഴക്കി. 

ഭയന്നുപോയി പെണ്‍കുട്ടി യുവാവിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 40 തവണ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. യുവാവ് ആത്മഹത്യ ചെയ്ത് കാണുമെന്ന് കരുതിയാണ് പെണ്‍കുട്ടി കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു.
 
വിഷം കഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി യുവാവിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ യുവാവിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ബിരുദ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. യുവാവ് അച്ഛന്റെ ബിസിനസില്‍ സഹായിക്കുകയാണെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now