ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു; തിരച്ചില്‍ തുടരുന്നു

ഫോട്ടോ: എഎൻഐ
Edited by :migrator
Last Updated :20 ജനുവരി 2024, 8:45 am IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാരും രണ്ട് പ്രദേശവാസികളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ജമ്മു കശ്മീരിലെ സോപോറിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 

സോപോറിലെ പ്രധാന ചൗക്കിലാണ് ആക്രമണമുണ്ടായത്. പൊലീസിന്റെ പട്രോളിങ്ങ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

രണ്ട് പൊലീസുകാരും രണ്ട് നാട്ടുകാരും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now