
സംസ്‌കരിക്കാന്‍ പണമില്ല; അമ്മയുടെ മൃതദേഹത്തിന് ഒപ്പം സഹോദരിമാര്‍ കഴിഞ്ഞത് ഒരു വര്‍ഷം
ഉത്തര്‍പ്രദേശില്‍ ഒരു വര്‍ഷം മുന്‍പ് മരിച്ച അമ്മയുടെ മൃതദേഹത്തിന് ഒപ്പം വീട്ടില്‍ കഴിഞ്ഞ് രണ്ടു സഹോദരികള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു വര്‍ഷം മുന്‍പ് മരിച്ച അമ്മയുടെ മൃതദേഹത്തിന് ഒപ്പം വീട്ടില്‍ കഴിഞ്ഞ് രണ്ടു സഹോദരികള്‍. കഴിഞ്ഞ കുറെ നാളുകളായി സഹോദരികളെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കൈയില്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്നാണ് പുറത്ത് അറിയിക്കാതെ മാസങ്ങളോളം സഹോദരിമാര്‍ മൃതദേഹത്തിന് കാവല്‍ ഇരുന്നതെന്ന് പൊലീസ് പറയുന്നു.
ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം.2022 ഡിസംബറിലാണ് യുവതികളുടെ അമ്മ ഉഷാദേവി (52) മരിച്ചത്. ദീര്‍ഘകാലമായുള്ള രോഗത്തെ തുടര്‍ന്നായിരുന്നു മരണം. രണ്ട് വര്‍ഷം മുന്‍പാണ് ഉഷയേയും മക്കളേയും ഭര്‍ത്താവ് ഉപേക്ഷിച്ചത്. ഉഷയുടെ മക്കളായ 27 കാരിയായ പല്ലവിയും 18 കാരിയായ വൈശ്വികുമാണ് പണമില്ലാത്തത് മൂലം മൃതദേഹം സംസ്‌കരിക്കാതെ മുറിയില്‍ സൂക്ഷിച്ചത്.
അയല്‍വാസികള്‍ വിളിച്ചിട്ടും യുവതികള്‍ വാതില്‍ തുറക്കാതെ വന്നതോടെ നാട്ടുകാര്‍ പൊലീസ് സഹായം തേടുകയായിരുന്നു. പൊലീസെത്തി കതക് പൊളിച്ചാണ് അകത്ത് കടന്നത്.മുറിയില്‍ നിലത്ത് കിടത്തിയ മൃതദേഹത്തിനൊപ്പമായിരുന്നു യുവതികളേയും കണ്ടെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
