എച്ച്‌ഐവി പോസറ്റീവ് ആണെന്നറിഞ്ഞതിന് പിന്നാലെ ഒരുവയസുകാരിയുമായി യുവതി കിണറ്റില്‍ ചാടി മരിച്ചു 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

ചെന്നൈ: ഒരുവയസുകാരിയായ മകളുമായി യുവതി കിണറ്റില്‍ ചാടി മരിച്ചു. മധുരയിലെ ടി പുതുപ്പട്ടി മേഖയിലാണ് സംഭവം. യുവതി എയ്ഡ്‌സ് രോഗിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാല് വര്‍ഷം മുന്‍പാണ് തെങ്കാശി സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നത്. തിരുപ്പൂരിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്.  കഴിഞ്ഞ വര്‍ഷമാണ് ഭര്‍ത്താവ് എയ്ഡ്‌സ് രോഗബാധിതനായി മരിക്കുന്നത്. പിന്നീട് യുവതിക്കും പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

യുവതി ഒരുമാസം മുന്‍പാണ് അമ്മയുടെ വീട്ടില്‍ താമസിക്കാനായി എത്തിയത്. വ്യാഴാഴ്ച വീട്ടില്‍ നിന്നിറങ്ങിയ യുവതിയും മകളും തിരിച്ചെത്തിയില്ല. പിന്നീട് ഇരുവരുടെയും മൃതദേഹം സമീപത്തെ കിണറ്റില്‍ വച്ചുകണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൂടകോവില്‍ പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates