തമിഴ്‌നാട്ടില്‍ 34 പേര്‍ക്ക് ഒമൈക്രോണ്‍, രാജ്യത്ത് രോഗികളുടെ എണ്ണം ഉയരുന്നു; മോദി വിളിച്ചുചേര്‍ത്ത അടിയന്തര യോഗം ഇന്ന്

തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് പുതുതായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ വൈറസ്ബാധിരുടെ എണ്ണം 269 ആയി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുന്നു. തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് പുതുതായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ വൈറസ്ബാധിരുടെ എണ്ണം 269 ആയി. ചെന്നൈയില്‍ മാത്രം 23 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 66 പേരെ പരിശോധിച്ചപ്പോഴാണ് 33 പേര്‍ക്ക് ഒമൈക്രോണ്‍ കണ്ടെത്തിയതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു.

രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു. ഇന്ന് വൈകീട്ട് നടക്കുന്ന അടിയന്തര യോഗത്തില്‍ ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഒമൈക്രോണ്‍ കേസുകള്‍. സംസ്ഥാനത്ത് 65 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഡല്‍ഹി (64), തമിഴ്‌നാട് (34), തെലങ്കാന (24), രാജസ്ഥാന്‍ (21), കര്‍ണാടക (19) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒമൈക്രോണ്‍ കണക്കുകള്‍. 

രാജ്യത്ത് 269 പേര്‍ക്ക് ഒമൈക്രോണ്‍

രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വൈറസ് ബാധ പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. നൈറ്റ് കര്‍ഫ്യൂ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ് എന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now