പരിക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണ്. ഇവരെ രജൗരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 9:15 am IST

News Now

ശ്രീനഗർ: ജമ്മു കശ്മീരിൽ രജൗരി ജില്ലയിൽ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ധാം​ഗ്രി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളടക്കമുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 

പരിക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണ്. ഇവരെ രജൗരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. 

അതിനിടെ ശ്രീന​ഗറിൽ സൈനികർ സഞ്ചരിച്ച വാഹ​നത്തിന് നേരെ ​ഗ്രനേഡ് ആക്രമണമുണ്ടായി. എംകെ ചൗക്ക് മേഖലയിൽ ആണ് സംഭവം നടന്നത്. സിആർപിഎഫ് വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. പ്രദേശം ഇപ്പോൾ സൈന്യം വളഞ്ഞിട്ടുണ്ട്. ശ്രീന​ഗറിലും തിരച്ചിൽ തുടരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates