ആര്‍മിയില്‍ ജോലി 'ഉറപ്പ്';  വിദഗ്ധപരിശീലനം; വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

ബൈക്കുമായി കുട്ടികളുടെ വീട്ടിലെത്തി പരിശീലനത്തിന് കൊണ്ടുപോകുന്നത് വഴി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ ആത്മവിശ്വാസം നേടാനും ഇയാള്‍ക്ക് കഴിഞ്ഞിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST

നാഗ്പൂര്‍:  പരിശീലനത്തിന് എത്തിയ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ പരിശീലകനെതിരെ അഞ്ച് വിദ്യാര്‍ഥികള്‍ കൂടി പൊലീസില്‍ പരാതി നല്‍കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

നാല്‍പ്പതുകാരനായ ഗോപാല്‍ രാമേശ്വര്‍ ഗോണ്ടനെയാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി പരിശീലകന്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി എസ്പി വിജയ് മാഗര്‍ പറഞ്ഞു. ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള പ്രവേശനത്തിന് ആവശ്യമായ വിദഗ്ധമായ പരിശീലനം നല്‍കാമെന്ന വ്യാജേനെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ച് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുകയായിരുന്നെന്ന് എസ്പി പറഞ്ഞു.

ബൈക്കുമായി കുട്ടികളുടെ വീട്ടിലെത്തി പരിശീലനത്തിന് കൊണ്ടുപോകുന്നത് വഴി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ ആത്മവിശ്വാസം നേടാനും ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. കരാട്ടെ ക്ലാസിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേനെ 11 വയസുകാരനെ ഒറ്റപ്പെട്ട സ്ഥലത്തുവച്ച് പീഡിപ്പിച്ചതി ഗോദാനെയ്ക്കെതിരെ കഴിഞ്ഞയാഴ്ച ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now