നാല് മാസത്തെ ഇടവേള; വിവിധ സംസ്ഥാനങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ തുറന്നു; കേരളത്തില്‍ അനുമതിയില്ല

നാല് മാസത്തെ ഇടവേള; വിവിധ സംസ്ഥാനങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ തുറന്നു; കേരളത്തില്‍ അനുമതിയില്ല

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസത്തില്‍ അടച്ച തിയേറ്ററുകളാണ് വീണ്ടും തുറന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ 4000 തിയേറ്ററുകളാണ് ആദ്യ ഘട്ടത്തില്‍ തുറന്നത്. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിച്ചു. ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. തെലങ്കാനയില്‍ മാത്രം 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതി  നല്‍കിയിട്ടുണ്ട്.

അതേസമയം കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലും കേരളത്തിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാത്തതിനാല്‍ സമീപ ഭാവിയില്‍ തിയേറ്ററുകള്‍ തുറക്കാന്‍ സാധ്യതയില്ല. ഹോളിവുഡ് ചിത്രം മോര്‍ട്ടല്‍ കോംപാക്ട്, തെലുങ്ക് ചിത്രങ്ങളായ ഇഷ്‌ക്, തിമ്മാരുസു, നരസിംഹപുരം തുടങ്ങിയ ചിത്രങ്ങളാണ് പുത്തന്‍ റിലീസുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now