വീട്ടുകാര്‍ നല്ല ഉറക്കത്തില്‍, വീടിനകത്ത് കയറി പുലി; വീട് വളഞ്ഞ് വനംവകുപ്പ്- വീഡിയോ
തമിഴ്നാട്ടില്‍ ഊട്ടി കൂനൂരിന് സമീപം ജനവാസകേന്ദ്രത്തില്‍ എത്തിയ പുലിയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ഊട്ടി കൂനൂരിന് സമീപം ജനവാസകേന്ദ്രത്തില്‍ എത്തിയ പുലിയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്ക്. തെരുവുനായയെ പിടികൂടാന്‍ പിന്നാലെ പാഞ്ഞ പുലി വീടിനകത്ത് കയറുകയായിരുന്നു. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പുലി വീട്ടിനുള്ളില്‍ കയറിയത്. പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആക്രമണത്തില്‍ പരിക്കേറ്റത്.
വീടിനുള്ളില്‍ പുലിയെ കണ്ട് മുറിക്കകത്ത് കയറി വാതിലടച്ച വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വീടിനകത്ത് തുടരുന്ന പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആക്രമണത്തില്‍ പരിക്കേറ്റത്. അതിനിടെ വീട്ടുകാരെ സുരക്ഷിതമായി പുറത്തേയ്ക്ക് ഇറക്കി.
നിലവില്‍ വീടിനുള്ളില്‍ തുടരുന്ന പുലിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് വനപാലകര്‍. പരിക്കേറ്റ ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെ കൂനൂരിലെ ജനവാസകേന്ദ്രത്തില്‍ പുലി ഇറങ്ങിയ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
#WATCH | Tamil Nadu: A leopard near Coonoor in Niligiri attacked several people including fire and safety department personnel. Operation is underway to trap the leopard. pic.twitter.com/tzF7fXfqE7
â ANI (@ANI) November 12, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


